കടയ്ക്കൽ മങ്കാട് എന്ന ഗ്രാമത്തിൽ ജനിച്ചത് കൊണ്ടാകാം സ്കൂളിൽ പഠിക്കുമ്പോൾ പോലും ഒരു കൂട്ടുകാരി എന്ന് പറയാൻ ആളുണ്ടായില്ല. ശെരിക്കും പറഞ്ഞാൽ പെൺകുട്ടികളോട് മിണ്ടുന്നത് പോലും വിരളം. അങ്ങനെ ആണ് 2007ൽ തിരുവനന്തപുരം എന്ന മഹാ നഗരത്തിലേക്ക് അനിമേഷൻ പഠിക്കാൻ ചെല്ലുന്നത് . കോളേജിൽ മോഡേൺ & നാടൻ പെൺകുട്ടികൾ ഒകെ ഉണ്ട് പോരാത്തതിന് അടുത്ത് തന്നെ പ്രശസ്തമായ എംജി കോളേജ് പിന്നെ ഒന്നും പറയണ്ടാലോ നാട്ടിന്പുറത്തുനിന്നു വന്ന എനിക്ക് ഇതിൽ പരം സന്തോഷം വേറെ ഉണ്ടായില്ല അങ്കവും കാണാം താളിയും ഓടിക്കാം എന്ന അവസ്ഥ ആയിരുന്നു .
അങ്ങനെ ക്ലാസ് തുടങ്ങി എന്റെ ബാച്ചിൽ അകെ 12 പേരുമാത്രം അതിൽ 11 ആൺകുട്ടികളും 1 പെൺകുട്ടിയും അത് കേട്ടപ്പോ തന്നെ നിരാശയായി പക്ഷെ കോളേജിൽ വേറെ ക്ലാസുകൾ ഉണ്ട് അവിടെ പെൺകുട്ടികൾ ഉണ്ടലോ എന്ന് സമാധാനിച്ചു . ക്ലാസ് തുടങ്ങി ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വന്നു അവളായിരുന്നു ഞങളുടെ ക്ലാസ്സിലെ ഏക പെൺകുട്ടി. വന്നപാടെ മുൻനിരയിൽ തന്നെ ഇരുപ്പ്ഉറപ്പിച്ചു . സിറ്റിയിൽ ജനിച്ചു വളർന്നതിന്റെ ഒരു ജാട ഒകെ ഉണ്ടായിരുന്നു ആദ്യദിവസത്തെ ക്ലാസ് കഴിഞ്ഞു കുറച്ചു ആൺകുട്ടികളെ പരിചയപെട്ടു പെൺകുട്ടിയോട് സംസാരിക്കാൻ അപ്പോഴും നാണം ആയിരുന്നു എന്ന് തന്നെ പറയാം . കുറച്ചു ദിവസങ്ങൾ അങ്ങനെ പോയി അപ്പോഴേക്കും ആൺകുട്ടികളുമായി നല്ല ബന്ധത്തിൽ ആയി കഴിഞ്ഞീരുന്നു. അത് ഒരു വെള്ളിയാഴ്ച ആയിരുന്നു ഞാൻ നേരത്തെ ക്ലാസ്സിൽ എത്തി എല്ലാരും വരുന്ന സമയം ആകുന്നതേ ഉണ്ടായിരുന്നുള്ളു അവൾ ക്ലാസ്സിൽ എത്തിയത് വന്നപാടെ ഗുഡ്മോർണിംഗ് ഒകെ പറഞ്ഞു എന്നാൽ അതിനു അപ്പുറത്തേക്ക് സംസാരിക്കാൻ എനിക്ക് കഴിഞ്ഞീല പക്ഷെ അവൾക്കു നാണം എന്താന്ന് പോലും അറിയില്ല എന്ന് എനിക്ക് തോന്നി . എന്നോട് വിശേഷങ്ങൾ ചോദിച്ചു വീട്ടുകാര്യം നാടിനെ കുറിച്ച് അങ്ങനെ കുറേനേരം അവളുടെ ചോദ്യങ്ങൾക്കു ഉത്തരം മാത്രം പറഞ്ഞീരുന്നു പക്ഷെ എ നിമിഷം തൊട്ടു എനിക്ക് പെൺകുട്ടികളോട് ഉണ്ടായിരുന്ന കാഴച്ചപ്പട് മാറി തുടങ്ങീരുന്നു അങ്ങനെ എന്റെ ജീവിതത്തിൽ ആദ്യമായി എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടി അവളുടെ പേര് ബിന്ദു എന്നായിരുന്നു ഒരുപാട് സംസാരിക്കുകയും ഒരുപാടു ഉപദേശിക്കുകയും എന്നാൽ എന്ത് അലമ്പിനും കൂടെ നിൽക്കുന്ന ഒരു കൂട്ടുകാരി .
കോളേജിൽ അടുത്ത ബാച്ച് സ്റ്റാർട്ട് ചെയുന്ന ദിവസം രാവിലെ കുറെ കുട്ടികൾ വന്നു അതിൽ എന്റെ നാട്ടുകാരനും ഉണ്ടായിരുന്നു പക്ഷെ ആദ്യമായിട്ടാണ് ആയിട്ടാണ് ഞാൻ അവനെ കാണുന്നത് ഞങ്ങൾ അങ്ങനെ കിട്ടിയ എന്റെ ബെഡ് ഫ്രണ്ട് ആണ് ഷാജി എന്ന "വടി" ക്ലാസ് തുടങ്ങാൻ സമയം ആയതിനാൽ ഞങൾ അതികം സംസാരിച്ചില്ല . ക്ലാസ് കഴിഞ്ഞു അവൻ പുറത്തേക്കു വരുന്നതും കത്ത് ഞാൻ പുറത്തു നിന്നു കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു കുട്ടികൾ വന്നു അവർക്കു പിന്നെലെ ഷാജി ഉണ്ട് അവന്റെ കൂടെ നല്ല നദി ഉള്ള മേക്കപ്പ് ഒകെ ചെയിത ഒരു പെൺകുട്ടിയും നേരെ പുറത്തേക്കു ഷാജി എനിക്ക് അവളെ പരിചയപെടുത്തി പേര് സിതാര കല്ലിയാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട് . അന്നുമുതൽ ഞങൾ 3 പേര് ആയിരുന്നു കൂട്ടുകെട്ട് അത് ആ കോളേജിലെ എല്ലാവര്ക്കും അറിയാം അങ്ങനെ ജീവിതത്തിൽ അടുത്ത കൂട്ടുകാരിയെ കിട്ടി കാലങ്ങൾ ചെല്ലുംതോറും പെണ്ണുങ്ങളെക്കുറിച്ചു എനിക്ക് ഉണ്ടായിരുന്നതും ഞാൻ കേട്ട് അറിഞ്ഞതും ആയ എല്ലാ സങ്കല്പങ്ങളും മാറി മറിഞ്ഞു അന്ന് മുതൽ ഇന്നുവരെ ഉള്ള ജീവിതത്തിൽ എന്നോട് ചേർന്ന് നിൽക്കുന്നതും എന്നാൽ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല എങ്കിലും മെസ്സേജിലൂടെയും ഫോൺ വിളികളിൽ മാത്രം അറിയാവുന്ന പെൺ സുഹൃത്തുക്കൾ ഒരുപാടു ഉണ്ട് . എന്ന് വച്ച് ആൺ സുഹൃത്തുക്കൾ ഇല്ല എന്നല്ല അവരെ പോലെ തന്നെ അതെ വൈബിൽ നിൽക്കുന്നവരാണ് പെൺ സുഹൃത്തുക്കളും . ജീവിതത്തിൽ എല്ലാവർക്കും ഒരു പെൺസുഹൃത്ത വേണം അതും ബേസ്ഡ് ഫ്രണ്ട് ആണേൽ പൊളിക്കും
NB
ഇത് ആരെങ്കിലും ഒകെ വായിക്കുകയാണേൽ നിങളുടെ പേര് പറഞ്ഞീലാ എന്ന് വച്ച് വിഷമിക്കണ്ട ...... ഒരുപാടു എഴുതാൻ മടി ഉള്ള കാരണം ആണ് ഇത്രയും വച്ച് നിർത്തുന്നത് ....... നന്ദി
No comments:
Post a Comment