ഇതു എന്റെ കഥയാണോ എന്ന് ചോതിച്ചാല്‍ ഞാന്‍ എപ്പോ എന്ത് പറയാനാ .. . . . .എന്നെ കുറിച്ച് പറയുകയാണേൽ കുറെ പറയാന്‍ ഉണ്ട് തല്പരിയം ഉള്ള വിഷയങ്ങള്‍ ആഹാരം കഴിക്കുക ഉറങ്ങുക പിന്നെ കൂടുകരും ഒത്തു കളിച്ചു കടക്കുക എങ്ങനെ ജീവിച്ചു പോകുന്ന കാലം. ജീവിതം എന്താന്ന് അറിയാത്ത പ്രായം എല്ലാം ഒരു കുട്ടികളി. പഠിക്കാന്‍ ബഹു മിടുക്കന്‍ എന്ന് സ്വയം തെറ്റിദ്ധരിച്ചിരിക്കുന്നു കണ്ടാല്‍ ആരും കുറ്റം പാറയില. പഠിക്കാന്‍ മിടുക്കനയതിനാല്‍ ബന്ധുക്കളുടെ വീട്ടില്‍ നിര്‍ത്തി അന്ന് പഠിപ്പിക്കുന്നത് . സ്വയംപഠിക്കണം എന്ന് ആഗ്രഹം ഇല്ല അച്ഛനും അമ്മക്കും എങ്ങനെ എങ്കിലും എന്നെ 10 ജയിപ്പിക്കണം എന്ന് വാശിയാണ് എനിക്ക് അങ്ങനെ ഒരു ചിന്തയെ ഇല്ല. അതിനാണ് ബന്ധുക്കളുടെ വീട്ടില്‍ കൊണ്ട് ആക്കിയത് . അങ്ങനെ 10 തം തരാം എത്തി അവിടെ ഉള്ളവര്‍ എന്നെ ജയിപ്പിച്ചേ അടങ്ങു അടിച്ചും പഠിപ്പിച്ചും പരിക്ഷ വരെ എത്തി അവരുടെ നിർബന്ധം കാരണം പുസ്തകം എടുത്തു എന്തോക്കയൂ വായിക്കുന്നു കാട്ടി പരിക്ഷ അടുത്തു. അതികം താല്പര്യം ഇല്ലാതെ പരിക്ഷകള്‍ എല്ലാം എഴുതി തീര്‍ത്തു . എല്ലാം കഴിഞ്ഞു ബന്ധുക്കളുടെ വീട്ടില്‍ നിന്നും കെട്ടി പറുക്കി സ്വന്തം വീട്ടിലേക്കു തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ സ്വര്‍ഗം കിട്ടിയപോലെ ആയിരുന്നു. അച്ഛനും അമ്മയും ചോതിച്ചു പരിക്ഷയോക്കെ നല്ലത് പോലെ എഴുത്തിലെ ജയിക്കിലെ ആരോടും ഇല്ലാന്ന് പറയാന്‍ തോന്നില്ല ജയിക്കും എന്ന് തന്നെ വച്ച് കാച്ചി (എഴ്തിയ എനിക്കും നോക്കുന്ന സാറിനും അറിയാം ). നാട്ടുകാർക്കും അറിയേണ്ടത് എന്നെ കുറിച്ചല്ല പരിക്ഷയെ കുറിച്ചാണ് എല്ലാരോടും ഉത്തരം പറഞ്ഞു മടുത്തു. നാളുകള്‍ കണ്ടന്നു പോയി റിസള്‍ട്ട് വന്നു 8 നിലയില്‍ പൊട്ടി വീട് കാര്‍ക്ക് ഒകെ നല്ല പ്രതീക്ഷ ആയിരുന്നു ദൂരെ പോയി പഠിച്ചത് അല്ലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു . പിന്നെ വീടുകരെ കാണിക്കാന്‍ റൂമില്‍ പോയി കിടന്നു കരഞ്ഞു. കുറച്ചു നേരം കരഞ്ഞു കണ്ണ് കഴ്ച്ചപോള്‍ അതു മതിയാക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ പഴത് പോലെ തന്നെ നടന്നു. എല്ലാര്ക്കും നിര്‍ബന്തം എന്നെ ജയിപ്പിച്ചേ അടങ്ങു എന്ന് അങ്ങനെ നാട്ടിലെ പേരു കേട്ട ട്യൂട്ടോറിയൽ കോളേജില്‍ കൊണ്ടാക്കി. അവസാനം അവിടുത്തെ അധ്യാപകർ എല്ലാരും കൂടി കിണഞ്ഞു പരിശ്രമിച്ചു എന്നെ പാസ് ആക്കി.പിന്നെ എന്തായാലും പഠിക്കണം എന്ന് മോഹന്‍ ഉദിച്ചു തുടങ്ങി അങ്ങനെ VHSE ക്ക് ചേര്‍ന്ന് ഒരുവിധം പഠിച്ചു 2 വര്ഷം പോയത് അറിഞ്ഞീല പുതിയ കൂടുകാര്‍ പുതിയ സ്കൂള്‍ +2 ആയത് അല്ലെ അപ്പൊ ക്ലാസ്സ് കട്ട് ചെയാല്‍ തുടങ്ങിയ കലാപരുപടികള്‍ ആയി മുന്നോട് പോയി . അവസാനം അതാ വീടും വരുന്നു പണ്ടാരം അടങ്ങിയ പരിക്ഷ. രണ്ടും കല്പിച്ചു കോപ്പി അടിച്ചു പരിക്ഷ എഴുതി ( എന്നിട്ടും പഠിക്കാന്‍ കൂടകില്ല ). കാത്തിരുന്നത് പോലെ റിസള്‍ട്ട് വന്നു. അന്ന് റിസള്‍ട്ട് പേപ്പറില്‍ വരുന്നതിനു മുന്നേ മാതൃഭൂമി ഓഫീസി ഇല്‍ വിളിച്ചു റിസള്‍ട്ട് അറിഞ്ഞു. പിന്നും ചങ്കരന്‍ തെങ്ങുമേല്‍ തന്നെ പക്ഷെ എപ്പോ കുറച്ചു ഭേതം ഉണ്ട് 2end ക്ലാസ്സ് ഉണ്ട് പക്ഷെ തൊട്ടു എന്നാ കാണുന്നത് . സംഭവം എന്താ 2end ക്ലാസ്സ് മാര്‍ക്ക് ഉണ്ട് engilsh പൊട്ടി. അങ്ങനെ ഉടന്‍ തെന്നെ സെ പരിക്ഷ വന്നു അതും കോപ്പി അടിച്ചു എഴുതി +2 certificate കയില്‍ കിട്ടി .അതിന്റെ സന്തോഷത്തിലും ആഹ്‌ളാദത്തിലും സൈക്കിള്‍ എടുത്തു ആവിശ്യം ഇല്ലാതെ അഭ്യസങ്ങൾ കാണിച്ചു റോഡില്‍ കൂടി പോകുമ്പോൾ റോഡില്‍ കിടന്ന ചരലില്‍ തെന്നിവീണു വീണു തല റോഡില്‍ ഇടിച്ചു പെട്ടന് കണ്ണിലേക്കു ഇരുട്ട് പാഞ്ഞു പിന്നെ കണ്ണുകള്‍ അടഞ്ഞു പെട്ടാണ് വലിയ സൗണ്ട് കേട്ട് അരക്കയോ ഉച്ചത്തിൽ സംസാരിക്കുന്നു അടുത്ത് ആരൊക്കയോ കൂടി നില്കുന്നു ഒരുവിധം കണ്ണ് തുറന്നു ഒരു മങ്ങൽ മാത്രം മുഖം വ്യക്തമല്ല വീണ്ടും ഉച്ചത്തിൽ ഒരു ശംബ്ദം ഡാ മീറ്റിംഗ് തുടങ്ങാനായി എനിക്ക് എന്ന് അപ്പോഴാ എനിക്കും മനസിലായെ ഞാൻ ഓഫീസിൽ അനലോ എന്ന് പിന്നെ ചാടികൂട്ടി എണിറ്റു മുഖം കഴുകി കമ്പ്യൂട്ടറിൽ സ്കൈപ് ഓൺ ആക്കി . . . . . പ്ലാനിമിഷങ്ങളും പിന്നീട് ഓർക്കുമ്പോൾ ബഹുരസമാണ് പോയകാലത്തിലെ ഓർമപ്പൊട്ടുകൾ
Fail 2 Success
എന്റെ ജീവിതവും അതിനിടയിലെ ചെറിയ ഉയർച്ച താഴ്ചകളും. ഇത് എന്റെ സ്വന്തം ജീവിതമാണ്
Tuesday, January 11, 2022
പെണ്ണ്
കടയ്ക്കൽ മങ്കാട് എന്ന ഗ്രാമത്തിൽ ജനിച്ചത് കൊണ്ടാകാം സ്കൂളിൽ പഠിക്കുമ്പോൾ പോലും ഒരു കൂട്ടുകാരി എന്ന് പറയാൻ ആളുണ്ടായില്ല. ശെരിക്കും പറഞ്ഞാൽ പെൺകുട്ടികളോട് മിണ്ടുന്നത് പോലും വിരളം. അങ്ങനെ ആണ് 2007ൽ തിരുവനന്തപുരം എന്ന മഹാ നഗരത്തിലേക്ക് അനിമേഷൻ പഠിക്കാൻ ചെല്ലുന്നത് . കോളേജിൽ മോഡേൺ & നാടൻ പെൺകുട്ടികൾ ഒകെ ഉണ്ട് പോരാത്തതിന് അടുത്ത് തന്നെ പ്രശസ്തമായ എംജി കോളേജ് പിന്നെ ഒന്നും പറയണ്ടാലോ നാട്ടിന്പുറത്തുനിന്നു വന്ന എനിക്ക് ഇതിൽ പരം സന്തോഷം വേറെ ഉണ്ടായില്ല അങ്കവും കാണാം താളിയും ഓടിക്കാം എന്ന അവസ്ഥ ആയിരുന്നു .
അങ്ങനെ ക്ലാസ് തുടങ്ങി എന്റെ ബാച്ചിൽ അകെ 12 പേരുമാത്രം അതിൽ 11 ആൺകുട്ടികളും 1 പെൺകുട്ടിയും അത് കേട്ടപ്പോ തന്നെ നിരാശയായി പക്ഷെ കോളേജിൽ വേറെ ക്ലാസുകൾ ഉണ്ട് അവിടെ പെൺകുട്ടികൾ ഉണ്ടലോ എന്ന് സമാധാനിച്ചു . ക്ലാസ് തുടങ്ങി ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വന്നു അവളായിരുന്നു ഞങളുടെ ക്ലാസ്സിലെ ഏക പെൺകുട്ടി. വന്നപാടെ മുൻനിരയിൽ തന്നെ ഇരുപ്പ്ഉറപ്പിച്ചു . സിറ്റിയിൽ ജനിച്ചു വളർന്നതിന്റെ ഒരു ജാട ഒകെ ഉണ്ടായിരുന്നു ആദ്യദിവസത്തെ ക്ലാസ് കഴിഞ്ഞു കുറച്ചു ആൺകുട്ടികളെ പരിചയപെട്ടു പെൺകുട്ടിയോട് സംസാരിക്കാൻ അപ്പോഴും നാണം ആയിരുന്നു എന്ന് തന്നെ പറയാം . കുറച്ചു ദിവസങ്ങൾ അങ്ങനെ പോയി അപ്പോഴേക്കും ആൺകുട്ടികളുമായി നല്ല ബന്ധത്തിൽ ആയി കഴിഞ്ഞീരുന്നു. അത് ഒരു വെള്ളിയാഴ്ച ആയിരുന്നു ഞാൻ നേരത്തെ ക്ലാസ്സിൽ എത്തി എല്ലാരും വരുന്ന സമയം ആകുന്നതേ ഉണ്ടായിരുന്നുള്ളു അവൾ ക്ലാസ്സിൽ എത്തിയത് വന്നപാടെ ഗുഡ്മോർണിംഗ് ഒകെ പറഞ്ഞു എന്നാൽ അതിനു അപ്പുറത്തേക്ക് സംസാരിക്കാൻ എനിക്ക് കഴിഞ്ഞീല പക്ഷെ അവൾക്കു നാണം എന്താന്ന് പോലും അറിയില്ല എന്ന് എനിക്ക് തോന്നി . എന്നോട് വിശേഷങ്ങൾ ചോദിച്ചു വീട്ടുകാര്യം നാടിനെ കുറിച്ച് അങ്ങനെ കുറേനേരം അവളുടെ ചോദ്യങ്ങൾക്കു ഉത്തരം മാത്രം പറഞ്ഞീരുന്നു പക്ഷെ എ നിമിഷം തൊട്ടു എനിക്ക് പെൺകുട്ടികളോട് ഉണ്ടായിരുന്ന കാഴച്ചപ്പട് മാറി തുടങ്ങീരുന്നു അങ്ങനെ എന്റെ ജീവിതത്തിൽ ആദ്യമായി എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടി അവളുടെ പേര് ബിന്ദു എന്നായിരുന്നു ഒരുപാട് സംസാരിക്കുകയും ഒരുപാടു ഉപദേശിക്കുകയും എന്നാൽ എന്ത് അലമ്പിനും കൂടെ നിൽക്കുന്ന ഒരു കൂട്ടുകാരി .
കോളേജിൽ അടുത്ത ബാച്ച് സ്റ്റാർട്ട് ചെയുന്ന ദിവസം രാവിലെ കുറെ കുട്ടികൾ വന്നു അതിൽ എന്റെ നാട്ടുകാരനും ഉണ്ടായിരുന്നു പക്ഷെ ആദ്യമായിട്ടാണ് ആയിട്ടാണ് ഞാൻ അവനെ കാണുന്നത് ഞങ്ങൾ അങ്ങനെ കിട്ടിയ എന്റെ ബെഡ് ഫ്രണ്ട് ആണ് ഷാജി എന്ന "വടി" ക്ലാസ് തുടങ്ങാൻ സമയം ആയതിനാൽ ഞങൾ അതികം സംസാരിച്ചില്ല . ക്ലാസ് കഴിഞ്ഞു അവൻ പുറത്തേക്കു വരുന്നതും കത്ത് ഞാൻ പുറത്തു നിന്നു കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു കുട്ടികൾ വന്നു അവർക്കു പിന്നെലെ ഷാജി ഉണ്ട് അവന്റെ കൂടെ നല്ല നദി ഉള്ള മേക്കപ്പ് ഒകെ ചെയിത ഒരു പെൺകുട്ടിയും നേരെ പുറത്തേക്കു ഷാജി എനിക്ക് അവളെ പരിചയപെടുത്തി പേര് സിതാര കല്ലിയാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട് . അന്നുമുതൽ ഞങൾ 3 പേര് ആയിരുന്നു കൂട്ടുകെട്ട് അത് ആ കോളേജിലെ എല്ലാവര്ക്കും അറിയാം അങ്ങനെ ജീവിതത്തിൽ അടുത്ത കൂട്ടുകാരിയെ കിട്ടി കാലങ്ങൾ ചെല്ലുംതോറും പെണ്ണുങ്ങളെക്കുറിച്ചു എനിക്ക് ഉണ്ടായിരുന്നതും ഞാൻ കേട്ട് അറിഞ്ഞതും ആയ എല്ലാ സങ്കല്പങ്ങളും മാറി മറിഞ്ഞു അന്ന് മുതൽ ഇന്നുവരെ ഉള്ള ജീവിതത്തിൽ എന്നോട് ചേർന്ന് നിൽക്കുന്നതും എന്നാൽ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല എങ്കിലും മെസ്സേജിലൂടെയും ഫോൺ വിളികളിൽ മാത്രം അറിയാവുന്ന പെൺ സുഹൃത്തുക്കൾ ഒരുപാടു ഉണ്ട് . എന്ന് വച്ച് ആൺ സുഹൃത്തുക്കൾ ഇല്ല എന്നല്ല അവരെ പോലെ തന്നെ അതെ വൈബിൽ നിൽക്കുന്നവരാണ് പെൺ സുഹൃത്തുക്കളും . ജീവിതത്തിൽ എല്ലാവർക്കും ഒരു പെൺസുഹൃത്ത വേണം അതും ബേസ്ഡ് ഫ്രണ്ട് ആണേൽ പൊളിക്കും
NB
ഇത് ആരെങ്കിലും ഒകെ വായിക്കുകയാണേൽ നിങളുടെ പേര് പറഞ്ഞീലാ എന്ന് വച്ച് വിഷമിക്കണ്ട ...... ഒരുപാടു എഴുതാൻ മടി ഉള്ള കാരണം ആണ് ഇത്രയും വച്ച് നിർത്തുന്നത് ....... നന്ദി